ഓണക്കാലത്ത് കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയുക, വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക, ഭക്ഷ്യവില്‍പന നടത്തുന്ന സ്ഥാപനങ്ങളുടെ ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരശോധന നടത്തിയത്. ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ വൈ.ജെ. സുബിമോളുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പ്ര്യത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വരും ദിവസങ്ങളിലും തുടരുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.