എൻസെറെകോർ: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോറിലാണ് സംഭവം.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു സംഘർഷം .മത്സരത്തിനിടെ റഫറിയുടെ തീരുമാനവുമായി ബന്ധപ്പെട്ടാണ് സംഘർഷത്തിന്റെ തുടക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തുടര്‍ന്ന് അക്രമം തെരുവിലേക്കും വ്യാപിക്കുകയും അക്രമികള്‍ എസെരെകോരെയിലെ പോലീസ് സ്‌റ്റേഷന് തീയിടുകയും ചെയ്തു.