റാന്നി : പുതമൺ താൽക്കാലിക പാലത്തിന്റെ ബലപരിശോധന ഇന്ന് നടക്കും. മരാമത്ത് പാലം വിഭാഗത്തിന്റെ ചുമതലയിലാണ് പരിശോധന നടക്കുന്നത്. ഇതിന് ശേഷമേ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പെരുന്തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് താൽക്കാലിക പാത മുങ്ങിയത്. പാതയിലൂടെ ഇനിയും ഗതാഗതം സാധ്യമായില്ലെങ്കിൽ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന ആശങ്കയിലാണ് ജനം.
താൽക്കാലിക പാതയിൽ വെള്ളം കയറിയതോടെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ ബസുകൾ പേരൂർച്ചാൽ പാലത്തിലൂടെ ചെറുകോൽപ്പുഴ വഴിയാണ് കോഴഞ്ചേരിയ്ക്ക് പോകുന്നതും തിരികെ വരുന്നതും.പുതമൺ പാലം തകർച്ചയെ നേരിട്ടപ്പോൾ അനുഭവിക്കുന്ന യാത്രാ ക്ലേശമാണ് യാത്രക്കാർ ഇപ്പോൾ നേരിടുന്നത്