കൊച്ചി : കളമശേരി പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റലിൽ കഞ്ചാവെത്തിച്ച പൂർവവിദ്യാർത്ഥി പിടിയിൽ.പൂർവ വിദ്യാർത്ഥി ആലുവ സ്വദേശിയായ ആഷിഖാണ് പിടിയിലായത് .വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെയും ഒപ്പമുണ്ടായിരുന്ന ഷാരിഖിനെയുംകസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. സെംഔട്ട് ആയ ആഷിഖ് ഇതിനു ശേഷവും ഹോസ്റ്റലില്‍ എത്തിയിരുന്നു.
500 രൂപ മുതൽ 2,000 രൂപ വരെ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.അറസ്റ്റിലായ ആകാശ് എന്ന വിദ്യാർത്ഥിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ആഷിഖിനെക്കുറിച്ച് വിവരം ലഭിച്ചത്.അന്വേഷണസംഘം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്.