തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷനും കേരള സോഷ്യൽ ഫോറെസ്റ്ററി പത്തനംതിട്ട ഡിവിഷനും എൻ ആർ സി ഫോർ എൻ സി ഡിയും സംയുക്തമായി ഗാന്ധി ജയന്തി വാരത്തോട് അനുബന്ധിച്ചു തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി വിവിധ പരിപാടികൾ നടത്തുന്നു. ഒക്ടോബർ 5 ന് രാവിലെ 11 മണിക്ക് തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ടി എം എം ആശുപത്രി തൊണ്ണൂറു വർഷങ്ങൾ പൂർത്തിയാക്കുന്നതോട് അനുബന്ധിച്ച് 90 വൃക്ഷത്തൈകൾ ടി എം എം ക്യാമ്പസിൽ നടക്കുന്നതിന്റെ ഉദ്ഘാടനം റാന്നി അഡി. ഫോറസ്ററ് കൺസർവേറ്റർ രാഹുൽ ബി നിർവഹിക്കും.
റാന്നി ഫോറെസ്റ് റേഞ്ച് ഓഫീസർ വി.എസ്. സുഹൈബ്, അസി. റേഞ്ച് ഓഫീസർ . പി ജോൺ, എൻ ആർ സി – എൻ സി ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ ഇടയാറന്മുള തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. അന്നേ ദിവസം സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരവും സംഘടിപ്പിക്കും. മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.