Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസോളാർ കേസിൽ...

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേശ്: ചാണ്ടി ഉമ്മൻ എംഎൽഎ

പത്തനംതിട്ട: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാർ ആണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഗണേഷിനെതിരെ ചാണ്ടി ഉമ്മന്‍റെ വിമർശനം. സോളാർ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആ‍ക്കിയതിന് പിന്നിൽ ഗണേഷ് കുമാർ ആണ്.

ഇന്നും ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.

ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷെ, ഗണേഷ് കുമാറിൽ നിന്ന് ഇതുപോലുള്ള നീച പ്രവൃത്തികളാണ് ഉണ്ടായതെന്നും ഗണേശ് അനുഭവിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെന്മാറ ഇരട്ടക്കൊല കേസ് : പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും...

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും...
- Advertisment -

Most Popular

- Advertisement -