തിരുവനന്തപുരം : വർക്കലയിൽ ട്രെയിനിൽ നിന്നു പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സുരേഷ്‌കുമാറി(50)നെതിരേ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് ചവിട്ടിയത് എന്നുമാണ് പ്രതിയുടെ മൊഴി .
സംഭവം കണ്ട് നിലവിളിച്ച പെൺകുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെയും ഇയാൾ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. കോട്ടയത്ത് നിന്നാണ് സുരേഷ് ട്രെയിനിൽ കയറിയത്.മദ്യലഹരിയിൽ ആയിരുന്ന ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു .ഗുരുതരപരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്






