തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.സര്‍വീസ് പെന്‍ഷൻകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി., എ.ഐ.സി.ടി.ഇ., മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡി.എ., ഡി.ആര്‍. വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം അനുവദിച്ച ഡി.എ., ഡി.ആര്‍. കിട്ടിത്തുടങ്ങും.ഈവര്‍ഷം ഏപ്രിലില്‍ ഒരു ഗഡു ഡിഎ, ഡിആര്‍ അനുവദിച്ചിരുന്നു.

സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു





