Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോടതി വിധി...

കോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ ബാധ്യസ്ഥർ : ഓർത്തഡോക്സ്‌ സഭ

കോട്ടയം : സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പോലീസ് സംരക്ഷണം അനിവാര്യമാണെന്ന് ഹൈക്കോടതിയുടെ ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. നാളുകളായി നടന്നുവന്ന കേസിന്റെ അന്തിമ തീർപ്പ് പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായിട്ടും, നാളിതുവരെ നടപ്പിലാക്കാൻ കൂട്ടാക്കാത്ത സർക്കാർ നയം അപലപനീയമാണ്.

ഒരു വിഭാഗം ആളുകളെ ഒരുമിച്ചുകൂട്ടി ക്രമസമാധാനപ്രശ്നം എന്ന അന്തരീക്ഷം സൃഷ്ടിച്ച് കോടതിവിധി കാറ്റിൽ പറത്തുന്ന അധികാരികൾക്കുള്ള ശക്തമായ താക്കീതാണ് ഈ ഉത്തരവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മഴുവന്നൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വികാരിക്കും വിശ്വാസികൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനാണ് ഹൈക്കോടതി പോലീസ് സംരക്ഷണം നേരത്തെ അനുവദിച്ചത്. ഈ ഉത്തരവ് ഉണ്ടായിട്ടും പള്ളിയുടെ ഭരണ ചുമതല കൈമാറാൻ സാധിക്കാത്ത തരത്തിൽ ബോധപൂർവ്വം അരങ്ങേറിയ നാടകത്തിനു ഇതോടെ അറുതി വരുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ  27 ന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന്റെ   സത്യപ്രതിജ്ഞ ഈ മാസം 27 ന്  വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ്...

Kerala Lottery Result : 08/06/2024 Karunya KR 657

1st Prize Rs.80,00,000/- KV 484910 (NEYYATTIKARA) Consolation Prize Rs.8,000/- KN 484910 KO 484910 KP 484910 KR 484910 KS 484910 KT 484910 KU 484910 KW 484910 KX 484910...
- Advertisment -

Most Popular

- Advertisement -