Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഹെൽത്തി കേരള...

ഹെൽത്തി കേരള : ജില്ലയിൽ 687 സ്ഥാപങ്ങളിൽ പരിശോധന –  47 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ആലപ്പുഴ: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരോഗ്യ വകുപ്പ് 687 സ്ഥാപങ്ങളിൽ ഹെൽത്തി കേരള പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 47 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളിൽ നിന്ന് 11,200 രൂപ പിഴ ഈടാക്കി.  പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. 60 സ്ഥലങ്ങളിൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു.

ഹോട്ടലുകൾ, ബേക്കറി, കാറ്ററിംഗ് യൂണിറ്റുകൾ, കുടിവെള്ളം കൈകാര്യം ചെയ്യുന്ന യൂണിറ്റുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, സോഡാ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.  വിവിധ ഇടങ്ങളിലായി 54 ടീമുകളായാണ് പരിശോധന നടത്തിയത്. ജില്ലാ ആരോഗ്യ വിഭാഗത്തിൻ്റെ സുരക്ഷ ക്യാമ്പയിനിന്റെ ഭാഗമായി രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ഭക്ഷണശാലകളിലെ പ്രത്യേക പരിശോധനയും ജില്ലയിൽ തുടർന്നുവരികയാണ്. പുകയില നിരോധന നിയമ പ്രകാരം വീഴ്ച കണ്ടെത്തിയ ഇടങ്ങളിൽ നിന്ന് 3600 രൂപ പിഴ ഈടാക്കി.

പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾക്ക് കാരണമാകുക, പകർച്ചവ്യാധികൾക്കിടയാകും വിധം ഭക്ഷണപാനീയങ്ങൾ കൈകാര്യം ചെയ്യുക, എലി തെരുവ് നായ്ക്കൾ തുടങ്ങിയവ പെരുകുന്ന വിധം മാലിന്യങ്ങൾ നിക്ഷേപിക്കുക പകർച്ചവ്യാധി പ്രതിരോധത്തിന് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഹെൽത്തി കേരളയുടെ ഭാഗമായുള്ള പരിശോധനകൾ തുടരുന്നതാണെന്നും ഡി.എം.ഒ. (ആരോഗ്യം) പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

തിരുവല്ല : കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുറ്റൂർ ശ്രീകമൽ സൗദാമിനി രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്താണ്. ലാപ്ടോപ്പ്, റാഡോ വാച്ച്, എന്നിവ പോയതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസമാണ്...

സാഫല്യം വന്ധ്യതാ നിവാരണ ക്യാമ്പ് നടന്നു

കൊല്ലം: ലൈഫ് ലൈൻ ഫെർട്ടിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തിൽ കടപ്പാക്കടയിലെ ഫെർട്ടിലിറ്റി സെന്ററിൽ കുട്ടികളില്ലാത്ത ദമ്പതികൾക്കായി സാഫല്യം വന്ധ്യതാ നിവാരണ ക്യാമ്പ് നടന്നു. ക്യാമ്പ്  എം നൗഷാദ് എം എൽ ഏ ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -