ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരുമായി കനത്ത ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും കരസേനയും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്. പ്രദേശത്ത് മൂന്ന് ഭീകരരുണ്ടെന്നും സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകൾ