Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയ്ക്കും...

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത : കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.  എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.

വടക്കു കിഴക്കന്‍ കാലവര്‍ഷം ( തുലാവര്‍ഷം) കേരളത്തില്‍ എത്തിയതായി ഇന്നലെ ഉച്ചയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. കാറ്റിന്റെ ഗതി പൂര്‍ണമായി വടക്കുകിഴക്കന്‍ ദിശയിലേക്ക് മാറിയതോടെയാണ് തുലാവര്‍ഷം സ്ഥിരീകരിച്ചത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ( കാലവര്‍ഷം) രാജ്യത്തു നിന്നും പൂര്‍ണമായി പിന്‍വാങ്ങിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രീരാമരഥഘോഷയാത്ര 15ന്

തിരുവല്ല: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രീരാമരഥഘോഷയാത്ര 15ന് നടക്കും. വിവിധ ക്ഷേത്ര കമ്മിറ്റികൾ, ഹൈന്ദവ സംഘടകൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15 ന് വൈകിട്ട് 4ന് കാവുംഭാഗം ദേവസ്വം ബോർഡ്...

കളിക്കുന്നതിടെ കൽത്തൂൺ ദേഹത്ത് വീണു 14 വയസ്സുകാരൻ മരിച്ചു

കണ്ണൂർ: പറമ്പിൽ കളിക്കുന്നതിടെ കൽത്തൂൺ ദേഹത്ത് വീണു 14 വയസ്സുകാരൻ മരിച്ചു.പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ഊഞ്ഞാലാട്ടത്തിനിടെ കൽത്തൂൺ ഇളകി...
- Advertisment -

Most Popular

- Advertisement -