Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsഇന്ന് ശക്തമായ...

ഇന്ന് ശക്തമായ മഴ‌യ്‌ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം :ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ‌ക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ വീണ്ടും കനക്കുന്നത്.ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അന്ന് അതിശക്തമായ മഴയ്‌ക്കാണ്‌ സാധ്യത പറയുന്നത്. ഇന്ന് മുതൽ കാലവർഷ കാറ്റും ശക്തമാകാൻ സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : നാളെ 4 ജില്ലകളിൽ അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചു.കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള...

പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: സർവെ ജോലിയ്ക്ക് എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യു കയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു മെഴുവേലി കാരിത്തോട്ട പൂവണ്ണുംമൂട് ആശാൻ്റയ്യത്ത് ഷാജി (ചിപ്പു...
- Advertisment -

Most Popular

- Advertisement -