Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeCareerകനത്തമഴ മുന്നറിയിപ്പ്...

കനത്തമഴ മുന്നറിയിപ്പ് : ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍

പത്തനംതിട്ട : ജില്ലയില്‍ ഇന്നും നാളയും അതിശക്ത മഴയ്ക്ക് കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാമേഖലകളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി.

കോന്നി, റാന്നി, അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലായി 44 ക്യാമ്പുകള്‍ സജ്ജീകരിച്ചു, ഇവിടേക്ക് ആളുകളെ മാറ്റുന്നതിന് നിര്‍ദേശം നല്‍കി. പ്രാദേശികമായ അടിയന്തര സാഹചര്യം വിലയിരുത്തിയും ആളുകളെ മാറ്റിപാര്‍പ്പിക്കും .ഡിസംബര്‍ 18 വരെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റല്‍, ആഴത്തിലുള്ള കുഴിക്കല്‍, മണ്ണുമാറ്റല്‍ എന്നിവ നിരോധിച്ചു. 

ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി, കയാക്കിങ്, ബോട്ടിംഗ് ട്രെക്കിംഗ് എന്നിവയും നിരോധിച്ചു. 18 വരെയാണ് നിരോധനം പ്രാബല്യത്തിലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

തീര്‍ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചു. പമ്പ ത്രിവേണിയില്‍ തീര്‍ഥാടകര്‍ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിക്കുന്നത് സംബന്ധിച്ച് സ്ഥിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിന് ശബരിമല എഡിഎം മിനെ ചുമതലപ്പെടുത്തി.ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര ജാഗ്രതയോടെ വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കെ മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്‍മുള നിവാസികള്‍ ജാഗ്രത പാലിക്കണം. നദികളില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല സർവീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം നടന്നു

തിരുവല്ല: തിരുവല്ല സർവീസ് സഹകരണ ബാങ്കിൻറെ 96 മത് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് എസ് എൻ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു. 2023-24വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി...

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ രണ്ടാം നാൾ പമ്പാതീരത്തെ തപസ്വികളുടെ സംഗമത്താൽ  ധന്യമാക്കി ധർമ്മാചാര്യസഭ

അയിരൂർ : 113 -ാമത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ രണ്ടാം നാൾ പമ്പാതീരത്തെ തപസ്വികളുടെ സംഗമത്താൽ  ധന്യമാക്കി ധർമ്മാചാര്യസഭ. ഇന്ന് ഉച്ചക്ക് ശേഷം നടന്ന ധർമ്മാചാര്യസഭ ആചാര്യന്മാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. പരിഷത്...
- Advertisment -

Most Popular

- Advertisement -