Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeHealthബിലീവേഴ്‌സ് ആശുപത്രിയില്‍...

ബിലീവേഴ്‌സ് ആശുപത്രിയില്‍ ഹെമറ്റോളജി ഹൊറൈസണ്‍സ് കോണ്‍ഫറന്‍സ്

തിരുവല്ല : ഗവേഷണ ഫലങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നതിന് ലക്ഷ്യമിട്ട് ബിലിവേഴ്‌സ ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ഹെമറ്റോളജി വിഭാഗം ഹെമറ്റോളജി ഹൊറൈസണ്‍സ് എന്ന പേരില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മെഡിക്കല്‍ രംഗത്തേക്ക് ഈ കണ്ടെത്തലുകള്‍ എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പത്തോളജി, നെഫ്രോളജി, കാര്‍ഡിയോളജി, ന്യൂറോളജി, ഇന്റര്‍വെന്‍ഷണല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, പള്‍മണോളജി എന്നിവയുള്‍പ്പെടെ വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നുള്ള വിദഗ്ധര്‍ പുരോഗതിയും സഹകരണവും ചര്‍ച്ച ചെയ്തു.

ഡോ. ജോണ്‍ വള്ളിയാട്ട്, ഡോ. ജിയോംസി ജോര്‍ജ്, ഡോ. ടോമി ഫിലിപ്പ്, മിനി സാറ തോമസ്, സുധ മാത്യു, ഡോ. ആബേല്‍ കെ. സാമുവല്‍ ജോണ്‍സണ്‍, ഫാ. തോമസ്, ഡോ. ബോബി എബ്രഹാം, ഡോ. ആകാശ് ചോസകാഡെ, ഡോ. ചെപ്‌സി സി. ഫിലിപ്പ്  എന്നിവര്‍ പ്രസംഗിച്ചു. 

വിവിധ വിഷയങ്ങള്‍ സംബന്ധിച്ച സെഷനുകള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം : അഞ്ചുദിവസം വ്യാപക മഴ

തിരുവനന്തപുരം : ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി ഒരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ വ്യാപക മഴയ്‌ക്ക്...

നവീൻ ബാബുവിന്‍റെ മരണം : കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു .കണ്ണൂര്‍ ഒന്നാം...
- Advertisment -

Most Popular

- Advertisement -