കൊച്ചി : പുതുവത്സരത്തില്‍ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി .സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് അനുമതി.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വെളി മൈതാനത്ത് ഗാലാഡി ഫോർട്ട് കൊച്ചി ക്ലബിന്റെ പാപ്പാഞ്ഞിയെ കത്തിക്കുന്നത് പൊലീസ് തടഞ്ഞത് .ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഹൈക്കോടതിയെ സമീപിച്ചത്.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നതിനു പുറമെ രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടിൽ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിനും മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സാധ്യമല്ല എന്നായിരുന്നു പോലീസ് വാദം.പാപ്പാഞ്ഞിക്കു ചുറ്റും 72 അടി ദൂരത്തിൽ സുരക്ഷാ വേലി ഒരുക്കുന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്.