Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂര്‍ നഗരസഭയിൽ...

അടൂര്‍ നഗരസഭയിൽ 18 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

അടൂര്‍ : നഗരസഭയിലെ 18 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വിച്ച് ഓണ്‍ ചെയ്തു. ഗുരുമന്ദിരം, പ്ലാവിളത്തറ, ചേന്തുകുളം, ഊട്ടിമുക്ക്, ആനന്ദപ്പള്ളി, അട്ടകുളം, വലിയകുളം കാഞ്ഞിരവേലില്‍, പാര്‍ഥസാരഥി കുളം, ഹോളി ഏഞ്ചല്‍സ് റീത്തുപള്ളി, എഎംജെ ഓഡിറ്റോറിയം ജംഗ്ഷന്‍ കണ്ണങ്കോട്, പിഡബ്ല്യുഡി ഓഫീസ് ജംഗ്ഷന്‍, ടിബി ജംഗ്ഷന്‍, കോട്ടമുകള്‍, മിനി ഇന്‍ഡസ്ട്രീസ് പരുത്തിപ്പാറ, അയ്യപ്പന്‍പാറ ക്ഷേത്രം ജംഗ്ഷന്‍, കടുവങ്കല്‍ പടി, നെല്ലിമൂട്ടില്‍ പടി, മൂന്നാളം കോട്ടക്കത്തറ എന്നിവിടങ്ങളിലാണ് എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ലൈറ്റ് സ്ഥാപിച്ചത്.

അടൂര്‍ നഗരസഭ ചെയര്‍പേര്‍സന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഡി സജി, ദിവ്യാ റജി മുഹമ്മദ്, ജി പ്രസാദ്, അനിതാ ദേവി, രമേശ് വരിക്കോലില്‍, അപ്സര സനല്‍, രജനി രമേശ്, ബീന ബാബു, ബിന്ദു കുമാരി എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി പിടികൂടി

തിരുവല്ല: അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി  പുളിക്കീഴ് പോലീസ് പിടികൂടി. തിരുവല്ല - അമ്പലപ്പുഴ റോഡിൽ  വാഹന പരിശോധനയ്ക്കിടെ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം  ഇന്ന് രാവിലെ 11 ഓടെ...

മോഷണകേസുകളിലെ പ്രതിയെ ബൈക്ക് മോഷണത്തിനു തിരുവല്ല പോലീസ് പിടികൂടി

തിരുവല്ല : നിരവധി മോഷണകേസുകളിൽ പ്രതിയെ ബൈക്ക് മോഷണത്തിനു തിരുവല്ല പോലീസ് പിടികൂടി. തൊടുപുഴ തൃക്കൊടിത്താനം കാരിക്കോട് താഴെതോട്ടിൽ പുള്ള് ബിജു എന്ന ടി ടി ബിജു (50) ആണ് അറസ്റ്റിലായത്. കർക്കടകവാവുബലി...
- Advertisment -

Most Popular

- Advertisement -