Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeCareerപ്രോഗ്രാമർമാരെ നിയമിക്കുന്നു

പ്രോഗ്രാമർമാരെ നിയമിക്കുന്നു

തിരുവനന്തപുരം : ധനകാര്യ വകുപ്പിലെ ഇ-ഗവേർണൻസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ (ഐ.ടി.ഐ സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷകൾ ജൂലൈ 20 നകം ലഭിക്കണം. ബി.ഇ/ ബി.ടെക്, എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എം.എസ്‌സി ആണ് യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് പ്രവൃത്തിപരിചയം വേണം. പ്രതിമാസം 40000 – 50000 രൂപ വേതനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുഎസിലെ മാന്ദ്യഭീതി : കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

മുംബൈ : യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചതോടെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടുന്നു.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,650 പോയന്റിലേറെ തകര്‍ന്ന് 78,580 ത്തിലെത്തി. നിഫ്റ്റിയും 510 പോയന്റ് ഇടിഞ്ഞ്...

വീഡിയോ വിവാദം :കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്:വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്.അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ കെ.കെ ശൈലജ ഉയർത്തിയ ആരോപണങ്ങൾ പിൻവലിക്കണമെന്ന്ആവശ്യപ്പെട്ടാണ് ഷാഫിയുടെ നോട്ടീസ്. 24...
- Advertisment -

Most Popular

- Advertisement -