കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി ഹണി റോസ്. തന്റെ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് ഹണി റോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്‌തു .ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തതിന് പിന്നാലെ വസ്ത്രധാരണത്തിന്റെ പേരിൽ ഹണി റോസിനെ രാഹുൽ ഈശ്വർ വിമര്ശിച്ചിരുന്നു .
