കോഴിക്കോട് : മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ.ഹോട്ടലുടമ ദേവദാസാണ് തൃശ്ശൂർ കുന്നംകുളത്തുവച്ചു പിടിയിലായത്.മറ്റു പ്രതികളായ ഹോട്ടൽ ജീവനക്കാർ റിയാസ്, സുരേഷ് എന്നിവർ കൂടി ഇനിയും പിടിയിലാകാനുണ്ട്.
ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ജീവനക്കാരിയായിരുന്നു പെൺകുട്ടി.ശനിയാഴ്ച്ച രാത്രി താമസിക്കുന്ന വീട്ടിൽ ഓൺലൈൻ ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്.യുവതി നിലവിളിക്കുന്നതും പീഡനശ്രമം തടയാൻ ശ്രമിക്കുന്നതും ഫോണിലെ സ്ക്രീൻ റെക്കോഡിൽ പതിഞ്ഞിരുന്നു .രക്ഷപെടാൻ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ പെൺകുട്ടി വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് .