തിരുവനന്തപുരം : സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്ന് തീ പിടിച്ച് ഹോട്ടൽ ഉടമ മരിച്ചു .ഉഴമലയ്ക്കൽ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്തു വീട്ടിൽ വിജയൻ (65) ആണ് മരിച്ചത് . ഇന്നലെ ഉച്ചയ്ക്ക് 12ന് മാണിക്യപുരം ജംക്‌ഷനിലെ ആർഷ ഫാസ്റ്റ് ഫുഡ് കടയിലാണ് സംഭവം. ഷട്ടർ താഴ്ന്നു വീണതിനാൽ തീ പടർന്നതോടെ വിജയനു പുറത്തിറങ്ങാൻ സാധിച്ചില്ല. പോലീസും അഗ്നിരക്ഷാസേനയും എത്തി ഷട്ടർ ഉയർത്തി തീ കെടുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ വിജയൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.