Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന്...

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂര്‍ : കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി (48) യാണ് മരിച്ചത്. രാവിലെ 9.30നാണ് സംഭവം. വീടിനോട് ചേർന്ന കൃഷിയിടത്തിൽ വീണ തേങ്ങ എടുക്കാൻ പോയതായിരുന്നു ജൂലിയും ഭർത്താവ് ബെന്നിയും .തോട്ടത്തിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണുകിടന്നിരുന്നത്. ബെന്നിയ്ക്ക് ഷോക്കേറ്റുവെങ്കിലും രക്ഷപ്പെട്ടു.പരിക്കേറ്റ ജൂലിയെ ഉടനെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ തണൽ മരത്തിന്റെ  ശിഖരം സമൂഹവിരുദ്ധർ  മുറിച്ചു മാറ്റി

തിരുവല്ല : എം.സി റോഡിലെ  കുറ്റൂർ ബിഎസ്എൻഎൽ കവലയിൽ കെ എസ് റ്റി പി പൊതുസ്ഥലത്ത് നട്ടുവളർത്തിയ  തണൽ മരത്തിന്റെ  ശിഖരങ്ങൾ  സമൂഹവിരുദ്ധർ മുറിച്ചു മാറ്റി.  കഴിഞ്ഞ ദിവസം  രാത്രിയിൽ ആയിരുന്നു സംഭവം....

യാത്രയയപ്പു നൽകി

പത്തനംതിട്ട: സർവീസിൽ നിന്നും ഈ മാസം വിരമിക്കുന്ന രണ്ട് പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡി എച്ച് ക്യൂ സഭാ ഹാളിൽ...
- Advertisment -

Most Popular

- Advertisement -