ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോടൻ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.