എറണാകുളം : പറവൂരിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും .പണമിടപാടുകാരി ബിന്ദുവിനും ഭർത്താവ് പ്രദീപ് കുമാറിനും എതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുക.വട്ടിപ്പലിശയ്ക്ക് ഇവരിൽ നിന്നെടുത്ത പണം തിരിച്ചടച്ചിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയെന്ന ആത്‍മഹത്യ ചെയ്ത ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ ഉച്ചയ്‌ക്കാണ് കോട്ടുവള്ളി പുഴയിൽ ചാടി ആശ ബെന്നി (41)ആത്‍മഹത്യ ചെയ്തത്.മുതലും പലിശയുമടക്കം തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് പ്രതികൾ ആശയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.പ്രദീപ് കുമാർ കൈക്കൂലി കേസിലും പ്രതിയായിരുന്നു .2018 ലെ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസിൽ ശ്രീജിത്തിന്റെ വീട്ടുകാരോട് 10,000 രൂപ ആവശ്യപ്പെട്ടുവെന്ന കേസിൽ ഇയാള്‍ അറസ്റ്റിലാവുകയും സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു .