Friday, November 14, 2025
No menu items!

subscribe-youtube-channel

HomeSportസഞ്ജു സാംസൺ...

സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് ടീമിൽ

മുംബൈ : ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി.രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ജൂൺ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണം നഷ്ടപ്പെട്ട  കാർ മരത്തിലിടിച്ച് തീപിടിച്ചു

തിരുവല്ല:  ഓട്ടത്തിനിടെ  തേങ്ങ വീണ്  നിയന്ത്രണം നഷ്ടപ്പെട്ട കാർ  മരത്തിലിടിച്ച് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. തിരുവല്ല കറ്റോട് - തിരുമൂലപുരം റോഡിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാറിന്...

ശബരിമലയിൽ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം:  പ്രതിയെ കുടുക്കി പമ്പ പോലീസ്

പത്തനംതിട്ട :  ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച  കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച്  പണം...
- Advertisment -

Most Popular

- Advertisement -