ഫ്‌ളോറിഡ : ഫ്ലോറിഡയിൽ നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ് കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിൽ ഇന്നലെ രാത്രി വൈകിയാണ് ചുഴിലക്കാറ്റ് കര തൊട്ടത്.മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്.ആറ് വിമാനത്താവളങ്ങൾ അടച്ചു.2000 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി.ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.ഗുരുതരമായ വെള്ളപ്പൊക്കവും മിന്നൽ പ്രളയവും പ്രതീക്ഷിക്കുന്നുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരിക്കും മിൽട്ടൺ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു.