ചെന്നൈ : താൻ നിരപരാധിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ഡി മണി .കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്.താൻ ഡി മണി അല്ല, റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എം എസ് മണിയാണ്.എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ലെന്നും തന്നെ ഇങ്ങനെ വേട്ടയാടരുതെന്നും മണി വികാരാധീനനായി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ചോദ്യം ചെയ്തത് ഡി മണിയെ തന്നെയാണെന്ന് എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട് .ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് എസ്‌ഐടി ഡി മണിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 30 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് അന്വേഷണ സംഘം മണിയെ അറിയിച്ചത്.






