Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യയെ ആരെങ്കിലും...

ഇന്ത്യയെ ആരെങ്കിലും ആക്രമിച്ചാൽ മറുപടി നൽകാൻ അമേരിക്കയുണ്ടാകും ; ട്രംപ്

പാരിസ്: ഇന്ത്യയുടെ ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്നിടത്തോളം രാജ്യത്തിന് അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ട്രംപിന്റെ പരാമർശം.

‘ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണുള്ളത്.മോദി തുടരുകയും ഇന്ത്യ ആക്രമിക്കപ്പെടുകയും ചെയ്താല്‍ കൂടെയുണ്ടാകും. മറ്റൊരു നേതാവ് ആണ് ഭരിക്കുന്നതെങ്കില്‍ ഉറപ്പില്ല’, ട്രംപ് പറഞ്ഞു. ഇന്ത്യയുമായി അമേരിക്കയ്‌ക്ക് മികച്ച ബന്ധമാണുള്ളതെന്നും വൈറ്റ് ഹൗസിൽ ഇന്ത്യയ്‌ക്ക് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുള്ള ബന്ധത്തിൽ പുതിയൊരു ഊർജ്ജവും മുന്നേറ്റവുമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യൻ നാവികരുടെയും കപ്പൽ ജീവനക്കാരുടെയും സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. 16 മാസങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2006നും 2011നും ഇടയിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ്...

കെ എസ് ആർ ടി സി പിങ്ക് ബസ്- ലേഡീസ് ഒൺലി സർവീസ് ഉത്ഘാടനം ചെയ്‌തു

തിരുവനന്തപുരം : കെ എസ് ആർ ടി സി 'പിങ്ക് ബസ്'- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന...
- Advertisment -

Most Popular

- Advertisement -