പാറ്റ്ന: ബിഹാറിലെ പട്‌നയില്‍ കാണാതായ ഏഴു വയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ ഓടയിൽനിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്കൂളിൽ പോയിട്ട് തിരിച്ചുവരാതിരുന്ന കുട്ടിയുടെ മൃതദേഹമാണ് അഴുക്കുചാലില്‍ കണ്ടെത്തിയത് .രോഷാകുലരായ നാട്ടുകാർ ഇന്നു രാവിലെ സ്കൂളിനു തീയിട്ടു . ഒട്ടേറെ വാഹനങ്ങളും അഗ്നിക്കിരയാക്കി.
കുട്ടിയെ കാണാതായപ്പോൾ സ്കൂളിൽ അന്വേഷിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാനായിരുന്നു സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ പൊലീസ് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു.