ഇടുക്കി : ഇടുക്കി പൈനാവിൽ യുവാവ് രണ്ടു വീടുകൾക്ക് തീയിട്ടു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകള്‍ക്കാണ് തീയിട്ടത്. സംഭവത്തിൽ അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി സന്തോഷിനെ ബോഡിമെട്ടില്‍വെച്ചാണ് പിടികൂടിയത്. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു.
സന്തോഷിന്റെ ഭാര്യ വിദേശത്താണ് ജോലിചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങൾക്ക് കാരണം .അന്നക്കുട്ടിയുടെയും ലിൻസിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി വീണ്ടും ആക്രമണം നടത്തുന്നത്. അന്നക്കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.