Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ ജനൽ...

തൃശ്ശൂരിൽ ജനൽ കമ്പി അഴിച്ചു മാറ്റി മോഷണം : 35 പവൻ കവർന്നു

തൃശ്ശൂർ : തൃശ്ശൂർ കൊരട്ടിയില്‍ വീടിന്റെ കമ്പി അഴിച്ചു മാറ്റി 35 പവൻ സ്വർണവും 8000 രൂപയും കവർന്നു. ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് പുലര്‍ച്ചെ മോഷണം നടന്നത്.സംഭവസമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പുലർച്ചെ തൊട്ടടുത്ത മുറിയിൽ വെളിച്ചം കണ്ടു എണീറ്റ് നോക്കിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതും സാധനങ്ങൾ വാരി വലിച്ചിച്ചിട്ടിരിക്കുന്നതും വീട്ടുകാർ കണ്ടത് .വീടിന്റെ പിറകുവശത്തെ ജനല്‍ കമ്പി തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല പന്തൽ കാൽനാട്ടു കർമ്മം

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തൊടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. കാൽനാട്ടു കർമ്മം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നിർവ്വഹിച്ചു.       ചക്കുളത്തുകാവിലെ പ്രസിദ്ധമായ...

ഭവനം ഫൗണ്ടേഷന്‍ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പനയ്ക്ക്

തിരുവനന്തപുരം : ഭവനം ഫൗണ്ടേഷന്‍ കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയില്‍ പണിതീര്‍ത്ത 715 സ്‌ക്വയര്‍ ഫീറ്റുള്ള 74 അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്. തന്റെയോ പങ്കാളിയുടെയോ പേരില്‍ സ്വന്തമായി വീട്/അപ്പാര്‍ട്ട്‌മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സര്‍ക്കാര്‍...
- Advertisment -

Most Popular

- Advertisement -