Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryസർഗക്ഷേത്ര ഫൈൻ...

സർഗക്ഷേത്ര ഫൈൻ ആർട്സ്‌ സൊസൈറ്റിയുടെ 2024-2025 പ്രവർത്തനവർഷ ഉദ്ഘാടനം

ചങ്ങനാശേരി : മദ്ധ്യ കേരളത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രം സർഗക്ഷേത്ര ഫൈൻ ആർട്സ്‌ സൊസൈറ്റിയുടെ 2024-2025 പ്രവർത്തനവർഷ ഉദ്ഘാടനം ക്രിസ്തുജ്യോതി കോളജ്‌ പ്രിൻസിപ്പൽ ഫാ. ജോഷി ചീരാംകുഴി സി എം ഐ നിർവ്വഹിച്ചു. കലാ സാംസ്കാരിക രംഗത്ത്‌ സർഗ്ഗക്ഷേത്രയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്ന് അദ്ദേഹം പറഞ്ഞു.സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ അലക്സ്‌ പ്രായിക്കളം സി എം ഐ അദ്ധ്യക്ഷത വഹിച്ചു. ഫൈൻ ആർട്സ്‌ സൊസൈറ്റി ചെയർമാൻ ജോർജ്ജ്‌ വർക്കി, കൺവീനർ ജോൺ ജോസഫ്‌, എം ജെ അപ്രേം, സേവിയർ സെബാസ്റ്റ്യൻ, എം എ ആന്റണി, അയിഷ ജോൺ മുതലായവർ സംസാരിച്ചു.

പ്രമുഖ ഗായകർ അണിനിരന്ന മുവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള ആയിരുന്നു ഉദ്ഘാടന പ്രോഗ്രാം. ഫൈൻ ആർട്സ് സൊസൈറ്റിയിൽ അംഗത്വം എടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് പന്ത്രണ്ടിലധികം പരിപാടികൾ കുടുംബസമേതം നൃത്ത-സംഗീത-നാടക ഹാസ്യകല ആസ്വാദനങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ഫൈൻ ആർട്സ് സൊസൈറ്റിയുടെ അടുത്ത പ്രോഗ്രാം സെപ്റ്റംബർ 7 ന് ചങ്ങനാശ്ശേരി അണിയറയുടെ ഡ്രാക്കുള എന്ന നാടകമായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട പീഡനം- 58 പേർ പ്രതികൾ: 42 പേർ അറസ്റ്റിൽ

പത്തനംതിട്ട: കായിക താരമായ ദളിത് വിദ്യാർഥിനി  ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് ...

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി : സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെ രാത്രി 11.30ന് ആയിരുന്നു മരണം.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു....
- Advertisment -

Most Popular

- Advertisement -