തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയായ പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമീണ ജനങ്ങളുടെ ഉപജീവന സുരക്ഷയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയും ചെയ്യുന്ന ജനോപകാര പദ്ധതികൾ പഞ്ചായത്ത് തലത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് സുചിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു കല്ലുങ്കൽ, ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മിനി സജി ,വാർഡ് മെമ്പർമാർ , വെറ്ററിനറി സർജൻ ഡോ. വിബിൻ വി, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.






