Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യയും ന്യൂസിലൻഡും...

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാർ  പ്രഖ്യാപിച്ചു. കരാറിൽ മൂന്ന് മാസത്തിനകം ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോർട്ട്. അ‍ഞ്ച് റൗണ്ട് ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും സ്വതന്ത്ര വ്യാപാര കരാർ സഹായിക്കും.

ഈവർഷം മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് വ്യാപാര കരാറിന്റെ ചർച്ചകൾ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രിയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.കരാറിന്റെ അടിത്തറയിൽ അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്ന് ഇരുരാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പള്ളിപ്പാന കലവറ നിറച്ചു

ആലപ്പുഴ : അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ചടങ്ങായ പള്ളിപ്പാനയുടെ ഉൽപ്പന്ന ശേഖരവുമായി ബന്ധപ്പെട്ട കലവറ നിറക്കൽ ചടങ്ങ് നടന്നു. പള്ളിപ്പാന സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ കൊട്ടാരം ഉണ്ണികൃഷ്ണൻ...

ആംബുലന്‍സ് വിട്ടുനല്‍കികാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വെള്ളറട സ്വദേശിനിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍...
- Advertisment -

Most Popular

- Advertisement -