Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യ-പാക് വെടിനിര്‍ത്തല്‍...

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ: മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലെത്തിച്ചേർന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഞായറാഴ്ച ചേർന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി  ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായിരുന്നു യോഗത്തിൽ പങ്കെടുത്തത്. വെടിനിർത്തൽ ധാരണയിലെത്തിച്ചേരാൻ ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യയെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും മോദി കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ചത്. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തിൽ ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേരായിരുന്നു കൊല്ലപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 15-10-2025 Dhanalekshmi DL-22

1st Prize Rs.1,00,00,000/- DY 867458 (PAYYANNUR) Consolation Prize Rs.5,000/- DN 867458 DO 867458 DP 867458 DR 867458 DS 867458 DT 867458 DU 867458 DV 867458 DW 867458...

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനംതിട്ട : ളാഹയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ളാഹ എസ്റ്റേറ്റിന് സമീപം വനഭൂമിയോട് ചേർന്ന ഭാഗത്ത് ഇന്ന് ഉച്ചയ്ക്കാണ് ജഡം കണ്ടെത്തിയത്. വെടിയേറ്റ് ചരിഞ്ഞതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണത്തിനായി വനം വകുപ്പ്...
- Advertisment -

Most Popular

- Advertisement -