വാഷിംഗ്‌ടൺ : ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടൻ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി.വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.ഏഷ്യാ പസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സഖ്യകക്ഷിയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വളരെ മികച്ച സൗഹൃദമാണുള്ളതെന്നും അത് തുടരുമെന്നും കരോലിൻ പറഞ്ഞു.