ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിമാന റൂട്ടുകളിലെ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ ഇൻഡിഗോയുടെ പത്തു ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറും. വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയാതായി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സനെ മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.






