ന്യൂഡൽഹി : ഇന്‍ഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത്.
വിമാനക്കമ്പനിയുടെ പരിശോധനയിലും നിരീക്ഷണത്തിലും വന്ന വീഴ്ചയെത്തുടര്‍ന്നാണ് ഈ നടപടി. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഡിജിസിഎയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതിസന്ധിയിൽ ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി കെ.റാം മോഹന്‍ നായിഡു പറഞ്ഞിരുന്നു .






