ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധി മൂലം ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസ്സമുണ്ടായവര്‍ക്ക് ഇൻഡിഗോ കമ്പനി 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകും.അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചർ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.
സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് വൗച്ചറുകള്‍ നല്‍കുക.യാത്രയ്ക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ 5,000 രൂപ മുതല്‍ 10,000 രൂപവരെ നഷ്ടപരിഹാരവും നൽകും.പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ കടുത്ത നടപടികൾ എടുത്തിരുന്നു .






