Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാൾമാർട്ടിലൂടെ കയറുൽപ്പന്നങ്ങളുടെഅന്താരാഷ്ട്ര...

വാൾമാർട്ടിലൂടെ കയറുൽപ്പന്നങ്ങളുടെഅന്താരാഷ്ട്ര വിപണി കൂടുതൽ വിപുലീകരിക്കാനാകും-മന്ത്രി പി.രാജീവ്

ആലപ്പുഴ : കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ  ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ  അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള  വലിയൊരു ചുവടുവെപ്പാണ് സാധ്യമാവുന്നതെന്ന്  വ്യവസായ-നിയമ-കയർ വകുപ്പ്  മന്ത്രി പി.രാജീവ് പറഞ്ഞു. വാൾമാർട്ട് ഓൺലൈൻ മുഖാന്തിരം വിൽപ്പന നടത്തുന്നതിനുള്ള കയർ ഉൽപ്പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നർ ഫ്ളാഗ് ഓഫും കയർ & ക്രാഫ്റ്റ് ഷോറൂം ഉദ്ഘാടനവും, പരമ്പരാഗത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നേടിയ തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും  കയർ കോർപ്പറേഷൻ ഹെഡ് ഓഫീസ് ഡിവിഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ ഒന്നരക്കോടി രൂപയുടെ ഉത്പന്നങ്ങളാണ് വാൾമാർട്ടിന്റെ ഓൺലൈൻ മാർക്കറ്റിലേക്ക് ആദ്യ ഘട്ടമായി നൽകുന്നത്. ഡിസംബറോടെ അടുത്ത കണ്ടെയ്നർ അയയ്ക്കാൻ കഴിയും. നേരിട്ട് ഷോറൂമിലേക്ക് തന്നെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതാണ് അടുത്ത ഘട്ടം. ഗുണമേന്മയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ തയ്യാറാക്കാൻ  തൊഴിലാളികളെ സജ്ജമാക്കുന്നതിന് തുടങ്ങിയ പരിശീലന പദ്ധതി മൂന്നു ബാച്ച് പൂർത്തിയാക്കി. 500 പേർക്കാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്.  കയർ ആൻഡ് ക്രാഫ്റ്റ് ഷോറൂമിൽ കയർ ഉൽപ്പന്നങ്ങൾ കൂടാതെ പരമ്പരാഗത മേഖലയിലെ മറ്റ് ഉൽപ്പന്നങ്ങളും ലഭ്യമാകും.   ഓണത്തിന് മുമ്പ് തന്നെ തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് നൽകുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.സലാം എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ, കയർകോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കയർ കോർപ്പറേഷൻ മുൻചെയർമാൻ ആർ.നാസർ, കയർവകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമ സമൂഹഅർച്ചന

തിരുവല്ല : പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയുടെ ചടങ്ങുകൾ വിപുലമായി നടന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനു ശേഷം നാരായണീയ  ഗ്രന്ഥ പൂജ നടത്തി. തുടർന്ന് യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ...

റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചു. സപ്ലൈകോ നൽകാനുള്ള കുടിശ്ശിക...
- Advertisment -

Most Popular

- Advertisement -