തിരുവല്ല : നെടുംപുറം ഗ്രാമപഞ്ചായത്ത്,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നടത്തി വരുന്ന വയോജനങ്ങളുടെ യോഗ പരിശീലനത്തോടൊപ്പം മുഴുവൻ ആളുകളെയും എത്തിക്കുകയാണ് ലക്ഷ്യം എന്ന് വൈസ് പ്രസിഡൻറ് അറിയിച്ചു.
പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, യോഗ പരിശീലിക, ഡോക്ടർമാർ, വാർഡ് മെമ്പർമാർ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു .