Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്പോട്ട്...

ശബരിമല സ്പോട്ട് ബുക്കിംഗ് ജനുവരി 19 വരെ

ശബരിമല : ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന ജനുവരി 19 വരെ പ്രവര്‍ത്തിക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യമുള്ളത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗും ജനുവരി 19 വരെയുണ്ടാകും.

ജനുവരി 17 വരെയാണ് തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനം. ജനുവരി 18 വരെയാണ് നെയ്യഭിഷേകം. ജനുവരി 19 രാത്രി വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ട്.ജനുവരി 18 വരെ ഓരോ ദിവസവും വെര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.

ജനുവരി 19 ന് മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയതിന് ശേഷം മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ  ചേർത്തല പൂത്തോട്ട പാലത്തിന് സമീപം അപകടമുണ്ടായത്. രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു....

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല :  ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക്  പിഴയിട്ടു

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിന്റെ ദേഷ്യത്തിൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിക്കെതിരെ നടപടി. സംഭവത്തിന് പിന്നാലെ പൊലീസ് ഇടപെട്ട് പൊതുമുതൽ നശിപ്പിച്ചതിന് 25,000 രൂപ പിഴ...
- Advertisment -

Most Popular

- Advertisement -