Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryഇലന്തൂരിലെ നരഹത്യ...

ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു

കോഴഞ്ചേരി : ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തുന്ന നടപടികൾക്കാണ് തുടക്കമായത്.

ഇതിന് ശേഷം കാലടി സ്വദേശിനി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തുടങ്ങും പെരുമ്പാവൂർ സ്വദേശി മുഹമ്മദ് റാഫിയാണ് കേസിലെ ഒന്നാം പ്രതി. ഇലന്തൂർ സ്വദേശി ഭഗവത് സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ പൂർത്തിയായ ശേഷം സാക്ഷി വിസ്താരം ആരംഭിക്കും. 2022 സെപ്തംബർ 16 ന് പത്മയെ കൊലപ്പെടുത്തി മൃതദേഹം 56 കഷണങ്ങളാക്കി ഇലന്തൂരിൽ ഭഗവത് സിംഗിൻ്റെ വീട്ടു പറമ്പിൽ കുഴിച്ചിട്ടെന്നാണ് കേസ്.

റോസ്‌ലിയുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുന്നത്. ഇതെല്ലാം ഡിഎൻ എ പരിശോധനയിൽ ഇവരുടെ മൃതദേഹങ്ങളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കേസിൽ 166 സാക്ഷിമൊഴികളും 147 തെളിവുകളും 307 രേഖകളും  കോടതി പരിശോധിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോന്നി : കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി...

പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി : പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഇന്നുരാത്രി (ഓ​ഗസ്റ്റ് 29) എട്ട് മണി മുതൽ സെപ്റ്റംബർ രാവിലെ ആറ് മണി വരെ പോർട്ടൽ പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പ്.സൈറ്റ്...
- Advertisment -

Most Popular

- Advertisement -