Friday, March 27, 2026
No menu items!

subscribe-youtube-channel

HomeCareerവിവിധ സർക്കാർ...

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോർട്ടൽ വഴി സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡിൽ(PCB) തിരുവന്തപുരത്തു 4 ഒഴിവുകളാണുള്ളത്. പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.തദ്ദേശ സ്വയംഭരണ വകുപ്പിൽ(LSGD) കോഴിക്കോട്, ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിലായി 15 ഒഴിവുകളാണുള്ളത്. പ്രതിമാസം 10,000 രൂപയാണ് സ്‌റ്റൈപ്പന്റ്.

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ(KLDC) തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്, ഇടുക്കി ജില്ലകളിലായി 11 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി bit.ly/careerasap എന്ന ലിങ്ക് സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം :  രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്. മൂന്നാം വട്ടവും ഭരണം നിലനിര്‍ത്തുക...

എഡിജിപി പി.വിജയൻ ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം : എഡിജിപി പി.വിജയനെ ഇന്റലിജൻസ് മേധാവിയാക്കി ഉത്തരവിറങ്ങി .മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ് പി.വിജയൻ.പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി...
- Advertisment -

Most Popular

- Advertisement -