പത്തനംതിട്ട : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍ 28ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍). പ്രായപരിധി 28 വയസ്. പരിശീലനകാലം ഒരു വര്‍ഷം. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഹാജരാകണമെന്ന് എന്‍വെയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ അപ്രന്റീസായി സേവനം അനുഷ്ഠിച്ചവര്‍ അപേക്ഷിക്കണ്ട. ഫോണ്‍: 0468 2223983.