റാന്നി : മന്ദമരുതിയിൽ ഞായർ രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി റാന്നി പൊലീസ് അറിയിച്ചു
മന്ദമരുതിയിൽ കൊയർ രാത്രി 9.30 നാണ് കൊലപാതകം നടന്നത്. കീക്കൊഴുരിൽ വാടകയ്ക്ക് താമസിക്കുന്ന വെട്ടിയിൽ ബാബുവിൻ്റെ മകൻ അമ്പാടി (23) ആണ് കൊല്ലപ്പെട്ടത്.
ഇരുവിഭാഗം ആൾക്കാർ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്നാണ് അമ്പാടിയെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയതെന്നാണ് റാന്നി പൊലീസ് അറിയിച്ചത്.
റാന്നി ബവ്റിജസ് ഔട്ട്ലെറ്റിന് മുമ്പിൽ നിന്നാണ് സംഘർഷം ആരംഭിച്ചത്. ഇതിന് ശേഷം മന്ദമരുതിയിൽ വച്ച് വീണ്ടും ഇരു വിഭാഗം തമ്മിൽ വാക്കേറ്റം തുടരുകയും കാറുകളിൽ എത്തിയ സംഘം റോഡിൽ നിൽക്കുകയായിരുന്ന അമ്പാടിയെ ഇടിച്ചു തെറിപ്പിക്കുകയും ശേഷം അമിത വേഗത്തിൽ ശരീരത്തിലൂടെ കാർ കയറ്റുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അമ്പാടിയെ രാത്രി തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല