ന്യൂഡൽഹി:സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിനു മറുപടിയായി ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനവുമായി ഇറാൻ.ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തി.വിഷയത്തിൽ ഇടപെടരുതെന്നു യുഎസിനോട് ഇറാൻ ആവശ്യപ്പെട്ടു.
വാഷിംഗ്ടണിന് രേഖാമൂലം മുന്നറിയിപ്പ് നൽകി എന്നാണ് ഇറാൻ വ്യക്തമാക്കിയത്. എന്നാൽ വിഷയത്തിൽ അമേരിക്ക പ്രതികരിച്ചിട്ടില്ല.ഇസ്രയേലും ഇറാന്റെ നീക്കത്തിൽ കടുത്ത ജാഗ്രതയിലാണ്.യുദ്ധ സൈനികർക്കുള്ള അവധി റദ്ദാക്കുകയും റിസർവ് സൈനികരെ വിളിച്ചുവരുത്തുകയും ചെയ്തു.രാജ്യാതിർത്തിക്കുള്ളിൽ ജിപിഎസ് നാവിഗേഷൻ സേവനങ്ങൾ നിർത്തി.
ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്‍ റെവല്യൂഷണറി ഗാർഡുകളായ (ഐആർജിസി) ഏഴ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്.