ടെഹ്‌റാൻ : ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യം കണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പു നൽകി.
ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്.ഇസ്രയേല്‍ സേന ആക്രമണം സ്ഥിരീകരിച്ചു.20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻശേഷിയുള്ള ഡ്രോണുകളാണ് ഇസ്രയേലിൽ പതിച്ചത്.ഇറാനില്‍നിന്നും സഖ്യ രാജ്യങ്ങളില്‍നിന്നുമാണ് ഡ്രോണുകൾ തൊടുത്തത്.കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രത നിർദ്ദേശം നൽകി. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നൽകി.സാഹചര്യം നിരീക്ഷിക്കുകയാണെന്നും മേഖലയിലെ എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.