ടെൽഅവീവ് : ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ. ഇറാനെതിരെയുള്ള പ്രതിരോധത്തിൽ ഇസ്രയേലിനു പിന്തുണ നൽകാൻ യുഎസ് സൈന്യത്തിന് നിർദേശം നൽകി.ലെബനനിൽ ഹിസ്ബുള്ള നേതാക്കളെ കൊലപ്പെടുത്തിയതിനുള്ള തങ്ങളുടെ മറുപടിയെന്നാണ് ആക്രമണമെന്ന് ഇറാൻ പറഞ്ഞു.
ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. അതേസമയം ,ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്.