ശ്രീഹരിക്കോട്ട : യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3യുടെ വിക്ഷേപണം മാറ്റിയതായി ഐഎസ്ആർഒ .ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്.
വിക്ഷേപണത്തിന് 44 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് പ്രോബ 3യിലെ സാങ്കേതിക കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവച്ചത് .പിഎസ്എൽവിയിൽ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വ്യാഴാഴ്ച വൈകിട്ട് 4.12 വിക്ഷേപണം നടത്താൻ തീരുമാനിച്ചതായും ഐഎസ്ആർഒ വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്.സൂര്യന്റെ പുറംപാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയെന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 550 കിലോ ഭാരമുള്ള കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഇരട്ട ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിൽ എത്തിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ദൗത്യം .